മോഡേൺ ടൈംസ് | Modern Times

     മഹാസാമ്പത്തിക മാന്ദ്യകാലത്തെ യന്ത്രവത്കൃത ലോകത്ത് അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന ആയിരമായിരം ജനങ്ങളുടെ പ്രതിനിധിയായിരുന്നു മോഡേൺ ടൈംസ് എന്ന സിനിമയിലെ നായകൻ. ചാപ്ലിന്റെ പ്രസിദ്ധമായ ട്രാമ്പ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തിലും അവതരിപ്പിച്ചത്. അദ്ദേഹം ട്രാമ്പ് ആയി വേഷമിട്ട അവസാനത്തെ ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത് ചാപ്ലിൻ തന്നെയാണ്.

     യന്ത്രവത്കൃത ലോകത്തിൽ ജീവിക്കുന്ന മനുഷ്യനും അതിജീവനത്തിന് വേണ്ടി യന്ത്രങ്ങളായി മാറുന്ന രംഗം തികച്ചും ഹാസ്യാത്മകമായി അവതരിപ്പിക്കാൻ ചാപ്ലിൻ ഈ സിനിമയിലൂടെ ശ്രമിച്ചു. ഈ ചിത്രത്തിലൂടെ തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ ചാപ്ലിൻ വിജയം കൈവരിക്കുകയും അത് അമേരിക്കൻ സാമ്രാജ്യത്വ ശക്തികളുടെ അപ്രീതിക്ക് കാരണമായിത്തീരുകയും ചെയ്തു.

     ദ മെക്കാനിക്ക് സീൻ എന്ന പേരിൽ ചാപ്ലിൻ യന്ത്രങ്ങളോട് മല്ലടിക്കുന്ന പ്രസിദ്ധമായ ഒരു രംഗം ഉണ്ട് ഈ ചിത്രത്തിൽ. ആ രംഗം പിൽക്കാലത്ത് ഏറെ പ്രശസ്തിയാർജ്ജിക്കുകയുണ്ടായി.

     ഗാന്ധിജിയുമായുള്ള സംഭാഷണത്തിൽ നിന്നാണത്രേ മോഡേൺ ടൈംസിന്റെ കഥാബീജം ചാപ്ലിന്റെ മനസ്സിൽ പിറവിയെടുക്കുന്നത്. ഈ ചിത്രം ആദ്യം ശബ്ദസിനിമയായി പുറത്തിറക്കാനാണ് ചാപ്ലിൻ തീരുമാനിച്ചിരുന്നത് എങ്കിലും പിന്നീട് അദ്ദേഹം അതിൽ നിന്നും പിൻമാറുകയാണുണ്ടായത്.
  • രാജ്യം : യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ഭാഷ : സൈലന്റ് ഫിലിം
  • വർഷം : 1936
  • വിഭാഗം : കോമഡി
  • സംവിധാനം : ചാർളി ചാപ്ലിൻ

Archive

കോൺടാക്റ്റ് ഫോം

അയക്കുക