എ ഫന്റാസ്റ്റിക് വുമൺ | A Fantastic Women

     ഏത് വികസിത രാജ്യത്തിലും എത്ര വിദ്യാഭ്യാസമുള്ളവർക്കിടയിലും അപമാനിക്കപ്പെടാൻ വിധിക്കപ്പെട്ടവരാണ് ഭിന്നലിംഗക്കാർ. അവർക്ക് മിക്കപ്പോഴും സ്വന്തം വ്യക്തിത്വം അടിയറ വെച്ച് സമൂഹത്തിൽ ഒറ്റപ്പെട്ട് പരിഹാസങ്ങളേറ്റ് ജീവിക്കേണ്ടി വരുന്നു. ഭിന്നലൈംഗികത എന്നത് ഒരാൾക്ക് ജന്മനാ ലഭിക്കുന്ന സവിശേഷതയാണെന്നും അതിനെ പരിഹസിക്കുകയല്ല, അംഗീകരിക്കുകയാണ് വേണ്ടതെന്നുമുള്ള ചിന്താഗതി സമൂഹത്തിൽ വരാത്തിടത്തോളം കാലം സമൂഹം അവരെ ഒരു ബാദ്ധ്യതയായി കണ്ട് അകറ്റി നിർത്തുക തന്നെ ചെയ്യും എന്നതാണ് എറ്റവും ദുഖകരമായ വസ്തുത.

     ട്രാൻസ് വുമണായ തനിക്ക് നേരെ സമൂഹം നടത്തുന്ന അധിക്ഷേപങ്ങളെയും പരിഹാസങ്ങളെയും അതിജീവിച്ച് തന്റെ ലൈംഗിക സത്വത്തിന് വേണ്ടി പോരാടുന്ന മരീന എന്ന യുവതിയുടെ കഥ പറയുകയാണ് എ ഫന്റാസ്റ്റിക് വുമൺ എന്ന സ്പാനിഷ് ചലചിത്രം. തന്നേക്കാൾ മുപ്പത് വയസ്സ് പ്രായക്കൂടുതലുള്ള ഓർലാൻഡോയുമായി പ്രണയത്തിലാണ്  മരീന. ഒർലാൻഡോയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് മരീനയ്ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

     ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയായ മരീനയെ അവതരിപ്പിച്ച ഡാനിയേല വേഗ എന്ന നടി വലിയ കയ്യടി അർഹിക്കുന്നു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടുകവഴി ഈ അംഗീകാരം നേടുന്ന ചിലിയിൽ നിന്നുള്ള ആദ്യ ചിത്രമായി എ ഫന്റാസ്റ്റിക് വുമൺ മാറി.
  • സിനിമ : എ ഫന്റാസ്റ്റിക് വുമൺ
  • രാജ്യം : ചിലി
  • ഭാഷ : സ്പാനിഷ്
  • വർഷം : 2017
  • സംവിധാനം : സെബാസ്റ്റ്യൻ ലിലിയോ

Archive

കോൺടാക്റ്റ് ഫോം

അയക്കുക