വെൻജിയൻസ് ത്രയം | Vengeance Triology

       വെൻജിയൻസ് ത്രയത്തിലെ മൂന്ന് സിനിമകൾക്കും കഥാപരമായി യാതൊരു ബന്ധവുമില്ലെങ്കിലും പ്രമേയപരമായി വലിയ അടുപ്പം കാത്തു സൂക്ഷിക്കുന്നു. മോചനം, നീതി, പ്രതികാരം, ഹിംസ എന്നീ പദങ്ങളുടെ ആഴവും പരപ്പും കാട്ടിത്തരുന്നവയാണ് ഈ മൂന്ന് ചിത്രങ്ങളും.

സിമ്പതി ഫോർ മിസ്റ്റർ വെൻജിയൻസ് (2002):

     സഹോദരിയുടെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം സ്വരൂപിക്കാനായി ഒരു ധനികന്റെ മകളെ തട്ടിക്കൊണ്ടു പോവുകയും ആ കുട്ടി അബദ്ധത്തിൽ മരണപ്പെടുകയും തുടർന്ന് അവർക്കിടയിൽ ഉടലെടുക്കുന്ന പകയും പ്രതികാരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാമ്പത്തികമായി പരാജയം നേരിട്ട ചിത്രം പിൽക്കാലത്ത് നിരൂപകശ്രദ്ധ നേടുകയുണ്ടായി. ചിത്രത്തിലെ നായകനാരാണെന്നും വില്ലനാരാണെന്നും തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകന് തന്നെയാണ്. 

ഓൾഡ് ബോയ് (2003):

     ഒരാൾക്ക് മറ്റൊരാളോട് ചെയ്യാവുന്നതിൽ വെച്ച് എറ്റവും ക്രൂരമായ പ്രതികാരം അയാളെ കൊല്ലുകയെന്നുള്ളതാണോ? മരണശിക്ഷയേക്കാളും പല മടങ്ങ് കാഠിന്യമേറിയ ശിക്ഷയുമൊരുക്കി  ഒ ഡേ സുവിനെ കാത്തിരിക്കുകയാണ്  ലീ വൂ ജിൻ. ശിക്ഷ വിധിക്കും മുമ്പ് ചെയ്ത തെറ്റ് എന്താണെന്ന് പറയുക പോലും ചെയ്യാതെ ഒ ഡേ സു വിനെ ഒന്നരപ്പതിറ്റാണ്ട് കാലം ഒരു മുറിക്കുള്ളിൽ അടച്ചിടുകയും അതിനു ശേഷം മോചിതനാക്കുകയും ചെയ്യുന്നുണ്ട്.

     പതിനഞ്ച്  വർഷക്കാലം തടവറയിൽ കിടന്ന ഒരാളുടെ  ശാരീരിക ചേഷ്ടകളും മാനസിക അസ്വാസ്ഥ്യങ്ങളും അഭിനയിച്ചു പ്രതിഫലിപ്പിച്ച ചോയ് മിൻ സികിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിലുടനീളം. പ്രതികാരം എന്ന പദത്തിന്റെ എറ്റവും ഭീകരമായ ദൃശ്യഭാഷ്യങ്ങളിലൊന്നാണ് ഓൾഡ് ബോയ് എന്ന ചലചിത്രം ഒരുക്കിയത് എന്ന് നിസ്സശയം പറയാം.

ലേഡി വെൻജിയൻസ് (2005):

     അഞ്ച് വയസ്സുകാരനെ കൊന്നതിന്റെ പേരിൽ പതിമൂന്ന് വർഷത്തെ തടവിന് വിധിക്കപ്പെട്ട ശേഷം പുറത്തിറങ്ങുന്ന ഗ്യും ജാ യഥാർത്ഥ കുറ്റവാളിയെ തേടിയിറങ്ങുകയാണ്. അതിന് വേണ്ടി ജയിലിലെ സുഹൃത്തുക്കളാണ് അവളെ സഹായിക്കാനെത്തുന്നത്.
  • ഭാഷ : കൊറിയൻ
  • രാജ്യം : ദക്ഷിണ കൊറിയ
  • വിഭാഗം : ത്രില്ലർ 
  • സംവിധാനം : പാർക്ക് ചാൻ വൂക്ക്

Archive

കോൺടാക്റ്റ് ഫോം

അയക്കുക