ടാക്‌സി | Taxi     ടെഹ്രാന്റെ നഗരവീഥിയിലൂടെ മഞ്ഞ നിറമുള്ള ടാക്‌സി ഓടിക്കുന്ന ഒരു ടാക്‌സി ഡ്രൈവറായി വേഷമിട്ട് പനാഹി ഒരിക്കല്‍ക്കൂടി സംവിധായകനും അഭിനേതാവുമായി. പനാഹി കാറില്‍ കയറുന്ന യാത്രക്കാരുമായി നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ വികാസം.

     അറുപത്തിയഞ്ചാമാത് ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ പനാഹിയുടെ ഈ ചിത്രത്തിനായി. നിരോധനം വന്ന ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ടാക്‌സി. ഇറാനില്‍ മോഷണം തടയുന്നതിനായി കാറിന്റെ ഡാഷ് ബോര്‍ഡുകളില്‍ ഘടിപ്പിക്കാറുള്ള  ക്യാമറ ഉപയോഗിച്ചാണത്രേ ആദേഹം ഈ ചിത്രം ഷൂട്ട് ചെയ്തത്.

     ഭരണകൂടത്തിന്റെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മറ്റു രണ്ട് ചിത്രങ്ങള്‍ പോലെ അതീവ രഹസ്യമായാണ് 'ടാക്‌സി'യും ഇറാന്റെ അതിര്‍ത്തി കടത്തിയത്. 'ആധുനിക ഇറാന്റെ നേര്‍ക്കാഴ്ച' എന്ന് നിരൂപകരാല്‍ വാഴ്ത്തപ്പെട്ടത്രെ ഡോക്യു ഫീച്ചര്‍ ശൈലിയിലുള്ള ഈ ചിത്രം.

     രാജ്യാതിര്‍ത്തി കടക്കുന്നതിന് വിലക്കുള്ളതിനാല്‍ ചിത്രത്തിലെ അഭിനേതാവ് കൂടിയായ ഹന സയീദിയാണ് പനാഹിക്ക് വേണ്ടി ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ വെച്ച് ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം ഏറ്റു വാങ്ങിയത്.
  • രാജ്യം : ഇറാൻ 
  • ഭാഷ : പേർഷ്യൻ 
  • വിഭാഗം : ഡോക്യുഫിക്ഷൻ ഫിലിം 
  • വർഷം : 2015
  • സംവിധാനം : ജാഫർ പനാഹി

Archive

കോൺടാക്റ്റ് ഫോം

അയക്കുക