ബറാന്‍ | Baran


     ഇറാനില്‍ ജോലി ചെയ്യുന്ന അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ബറാന്‍ എന്ന ചിത്രം പറയുന്നത്. ലത്തീഫ് എന്നു പേരായ കെട്ടിടനിര്‍മ്മാണത്തൊഴിലാളിയുടെ മനസ്സില്‍ നാമ്പിടുന്ന പ്രണയം അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികളുടെ ജീവിത ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുകയാണ് സംവിധായകന്‍.

     കൗമാരക്കാരനായ ലത്തീഫിന്റെ പ്രണയവും അത് അവന്റെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളും  ചിത്രത്തില്‍ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നത് കാണാം. എത്രമാത്രം പരമവും പവിത്രവുമാണ് അവന് ബറാനോടുള്ള പ്രണയമെന്ന് തന്റെ സമ്പാദ്യമത്രയും ചെലവഴിച്ച് അവളെ തേടിയുള്ള അവന്റെ യാത്രകൾ കാണിച്ചു തരുന്നു. കടപ്പാടോ തിരിച്ചുകിട്ടലോ പ്രതീക്ഷിക്കാതെയുള്ള അവന്റെ നിസ്വാർത്ഥ കർമ്മങ്ങൾ കളങ്കമില്ലാത്ത പ്രണയത്തിന്റെ പാരമ്യം കാട്ടിത്തരുന്നു.

     വഴക്കാളിയായ ഒരു കൗമാരക്കാരനായ ജോലിക്കാരനാണ് ലത്തീഫ്. മജീദ്‌ മജീദിയുടെ രണ്ടാമത്തെ ചിത്രമായ 'ദി ഫാദറില്‍' ലത്തീഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹുസൈന്‍ അബീദിനി തന്നെയാണ് ഈ ചിത്രത്തിലും അതേ പേരില്‍ എത്തുന്നത്. കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുകയാണ് ലത്തീഫിന്റെ ജോലി. ലത്തീഫ് ജോലി ചെയ്തിരുന്ന സ്ഥലത്തെ തൊഴിലാളികളിലൊരാളായ  നജാഫ് എന്നു പേരായ ആള്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുന്നു. നജാഫിന് പകരം പിന്നീട് ജോലിക്കെത്തുന്ന അയാളുടെ മകളായ ബറാനോടുള്ള തുടക്കത്തിലെ അകൽച്ചയും തുടർന്നുള്ള തീവ്ര പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

     അഫ്ഗാനിസ്ഥാനിലെ അഭയാര്‍ത്ഥികള്‍ക്ക് ഇറാനില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ചിത്രത്തെ സംഘര്‍ഷഭരിതമാക്കുന്നു. ചിത്രത്തിന്റെ വലിയൊരു ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലാണ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു.
  • രാജ്യം : ഇറാൻ 
  • ഭാഷ : പേർഷ്യൻ 
  • വിഭാഗം : ഡ്രാമ 
  • വർഷം : 2001       
  • സംവിധാനം : ജാഫർ പനാഹി 

Archive

കോൺടാക്റ്റ് ഫോം

അയക്കുക